
ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഏപ്രിൽ 22, 23 തീയതികളിൽ നടന്ന പെറ്റ് വേൾഡ് അറേബ്യയിൽ ശ്രദ്ധയാകർഷിച്ച് മലയാളി കമ്പനിയായ എസ്.എം.ബി.ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്. യു.എ.ഇയിലെ മുൻനിര പെറ്റ് ആൻഡ് അക്വാട്ടിക് സാമഗ്രികളുടെ ഹോൾസെയിൽ ഗ്രൂപ്പായ എസ്.എം.ബി.ജി ഗ്രൂപ് 24 വർഷമായി യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്.
വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്നവർ ഈ സ്റ്റാളിൽ കയറാതെ പോവില്ല. പെറ്റ് അറേബ്യയിലെ പ്രധാന ആകർഷണമായിരുന്നു ലോകോത്തര പെറ്റ് അക്വാട്ടിക് സാമഗ്രികൾ നിരത്തിയ സ്റ്റാൾ. പല മത്സരങ്ങളുമൊരുക്കി സ്റ്റാളിന്റെ ഓളം രണ്ടു ദിവസവും ഒരുപോലെ നിലനിർത്തി. വിജയികളായവർക്ക് സമ്മാനവും നൽകി.

മലപ്പുറം നെടിയിരുപ്പ് സ്വദേശികളായ സമദ് മുഹമ്മദും, മുനീർ അഹമ്മദുമാണ് എസ്.എം.ബി.ജി ഗ്രൂപ് ഉടമകൾ. ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിർമ്മാണമുള്ള പെറ്റ് ഫുഡാണ് പ്രദർശനത്തിനെത്തിയത്. തിരക്ക് കൂടിയ സ്റ്റാളുകളിൽ ഒന്നായിരുന്നു എസ്.എം.ബി.ജിയുടേത്. പെറ്റ് ഫുഡിന് പുറമെ ട്രേഡിങ്ങ്, സ്റ്റേഷനറി, ഹെൽത്ത് ആൻഡ് റിഫ്രഷ്മെന്റ് മേഖലയിലും പ്രസിദ്ധമാണ് ഈ മലയാളി കമ്പനി.
