യുഎഇയിലെ കമ്പ്യൂട്ടർ റീറ്റെയ്ൽ വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ ഡയറക്ടർ പികെപി അഷ്റഫിനും ഭാര്യ സൗദ അഷ്‌റഫിനും യുഎഇ താമസ കുടിയേറ്റ വകുപ്പിൽ നിന്നും ഗോൾഡൻ വിസ ലഭിച്ചു. കാര്യക്ഷമമായും വ്യവസ്ഥാപിതവുമായി പ്രവർത്തിക്കുകയും കൂടുതൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്ന ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇ ഗവർമെന്റ് പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പ് ഡിറക്ടർക്ക് 10 വർഷ കാലാവധിയുള്ള ദീർഘകാല ഗോൾഡൻ വിസ ലഭിച്ചത്. കഴിഞ്ഞ 22 വർഷത്തിലധികമായി കമ്പ്യൂട്ടർ വിപണന രംഗത്തെ അതികായകൻമാരായ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്നു കഴിഞ്ഞ ആഴ്ച ആരംഭിച്ച ഒമാൻ ബ്രാഞ്ച് കൂടാതെ ദുബൈ, ഷാർജ, അബുദബി ബഹ്‌റൈൻ എന്നിവിടങ്ങളിലായി 18 ശാഖകളുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത വിശ്വസ്തതയും വിവര സാങ്കേതിക വിപണന രംഗത്തെ അതിന്യൂനതങ്ങളായ എല്ലാവിധ ഉത്പന്നങ്ങളും കൊണ്ട് ഉപഭോക്താക്കളുടെ മനം കവർണ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ കഴിഞ്ഞ 22 വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ഡയറക്ടർ പികെപി അഷ്റഫിന് ലഭിച്ച ഗോൾഡൻ വിസയെന്നും വർഷാവസാനത്തോടെ സൗദിയിലും ഖത്തറിലും കൂടി അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലപ്പെടുത്തുവാനുള്ള ആസൂത്രണത്തിലാണ് മാനേജ്‌മന്റ് എന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസ്സൻ അറിയിച്ചു.