
ദുബൈ: അൽഖൈൽ റോഡിലെ 30%ട്രാഫിക് കുറക്കുന്ന ഒരു റോഡ് വരുന്നുണ്ട്.ഇതിന്റെ 80%പണികളും പൂർത്തീകരിച്ചതായി ആർടിഎ അറിയിച്ചു.സാബീൽ പാലസ് സ്ട്രീറ്റിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം ഇപ്പോൾ പൂർത്തിയായി.700 മീറ്റർ നീളമുള്ള മൂന്ന് വരിപാത സാബീൽ പാലസ് സ്ട്രീറ്റിനെയും ഔദ് മേത്ത റോഡിനെയും ബന്ധിപ്പിക്കും.
മണിക്കൂറിൽ 4,800 വാഹനങ്ങൾ കടന്നുപോകാൻ ഈ പാലത്തിന് കഴിയുമെന്നും ആർടിഎ അറിയിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണ് ആർടിഎയുടെ അൽ ഖൈൽ റോഡ് മെച്ചപ്പെടുത്തൽ പദ്ധതി പ്രഖ്യാപിച്ചത്.700 മില്യൺ ദിർഹം ചിലവിൽ 5 പുതിയ പാലങ്ങൾ നിർമ്മിച്ചാണ് ഗതാഗത കുരുക്കിന് പരിഹാരം കാണുന്നത്.റോഡിന്റെ അവസാന ഘട്ട പണികളാണ് ഇപ്പോൾ അൽഖൈൽ റോഡിൽ നടക്കുന്നത്