
ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ പ്രഖ്യാപിച്ചു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വ്യത്യസ്ത മോഡലുകൾ അവതരിപ്പിക്കുന്ന ഐഫോൺ 16 സീരീസ് ആയിരുന്നു ഇവെന്റിലെ താരം. AI- മെച്ചപ്പെടുത്തിയ iPhone 16-ൽ ശ്രദ്ധ കേന്ദ്രീകരിച്ച ഇവന്റിൽ ആപ്പിൾ അപ്‌ഡേറ്റ് ചെയ്‌ത വാച്ചുകളും എയർപോഡുകളും ലോഞ്ച് ചെയ്തു.

ആപ്പിൾ വാച്ച് സീരീസ് 10, അൾട്രാ 2, എയർപോഡ്സ് 4 എന്നിവയും ഇവന്റിൽ പ്രഖ്യാപിച്ചു.48എംപി പ്രധാന ക്യാമറയും പുതുതായി ചേർത്ത 48എംപി അൾട്രാ വൈഡ് ക്യാമറയും ഐഫോണിന്റെ സവിശേഷതയാണ്.120 FPS ൽ 4K വീഡിയോ റെക്കോർഡിങ്,പുതിയ A18 ചിപ്പുകൾ എന്നിവയും പുതിയ ഉത്പന്നങ്ങളുടെ പ്രതേകതയാണ്.iPhone 16 Pro ന് 999 ഡോളറാണ് അടിസ്ഥാന വില..iPhone 16 Pro MAX ന് 1,199ഡോളറും വില വരും.സെപ്റ്റംബർ 13 ന് പ്രീ-ഓർഡറുകൾ ആരംഭിക്കും, സെപ്റ്റംബർ 20 മുതൽ ഉപകരണങ്ങൾ ഷോപ്പുകളിൽ വാങ്ങാനും സാധിക്കും.



