561 views

കേരള മീഡിയ അക്കാദമി അവാർഡ് അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിന്

ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ്.

623 views

യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾ: ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ കുട്ടികൾക്കുള്ള ആദ്യ പത്ത് ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയായി

ലിബിയയിലെയും ടുണീഷ്യയിലെയും സംഘർഷ മേഖലകളിലെയും ഈജിപ്റ്റിലെയും കുട്ടികൾക്ക് ജീവൻരക്ഷാ സഹായമായി ശസ്ത്രക്രിയകൾ

കേരളത്തിലെ അപേക്ഷകരിൽ നിന്ന് യോഗ്യരായ കുട്ടികൾക്കുള്ള ശസ്ത്രക്രിയക്ക് നടപടികൾ പുരോഗമിക്കുന്നു

അബുദാബി: ലുലു ഗ്രൂപ്പ്.

831 views

കഅബയോട് ചേർന്ന മതാഫിൽ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്

മക്ക: മക്കയിലെ കഅബയോട് ചേർന്ന മതാഫിൽ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഹറം പരിചരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്. മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിൽ മാത്രമേ ബേബി.

628 views

യുദ്ധം നിർത്തണമെന്ന് പറഞ്ഞില്ല, വംശഹത്യ തടയാൻ എല്ലാ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ലോക കോടതി

ഗാസയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രയേലിനോട് ലോക കോടതിയുടെ നിർദ്ദേശം. എന്നാൽ യുദ്ധം നിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടില്ല. ഉത്തരവ് നടപ്പിലാക്കാൻ ഇസ്രായേൽ എന്താണ്.

TAGS:

ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഡ്രോണുകൾ

ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ.

16കിലോമീറ്റർ.

638 views

പച്ച പുതച്ചു മക്ക മരുഭൂമി

സൗദി: സൗദിയിലെ ഉയർന്ന മേഖലകൾ ഇപ്പോൾ മരുഭൂമിയിൽ നിന്നും പച്ചപ്പ് ഭൂമിയായി മാറി തുടങ്ങി ഇയിരിക്കുക ആണ്. കഴിഞ്ഞ 5 മാസം കൊണ്ട് പെയ്ത മഴയിൽ സൗദിയിലെ മക്ക മേഖലകളിൽ പച്ചപ്പ് പടർന്നു പിടിച്ചിരിക്കുക ആണ്..

TAGS:
623 views

ഇത്തിഹാദ് എയര്‍വേഴ്സ് ഇനി കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിളേക്കും

അബുദബി: അബുദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനിച്ച്​ ഇത്തിഹാദ് എയര്‍വേഴ്സ്. ജനുവരി ഒന്നു മുതലാണ്​ സർവീസ്​പുനരാരംഭിക്കുക. ഇത്തിഹാദിന്റെ വെബ്സൈറ്റിലും നേരിട്ടുള്ള സർവീസ് കാണിക്കുന്നുണ്ട്.ജനുവരി 1 ന് ഏകദേശം 700 ദിർഹമാണ് എക്കോണമി സീറ്റുകളുടെ കോഴിക്കോട്ടേക്കുള്ള നിരക്ക്.

ഷാർജ: പുതുവത്സര രാവിൽ എമിറേറ്റിൽ എല്ലാ ആഘോഷങ്ങളും വെടിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച്
ഷാർജ പൊലീസ്.ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. എല്ലാ സ്ഥാപനങ്ങളും
വ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ
സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകി.ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്റെ നിർദേശം.

പുതുവത്സരത്തലേന്ന് ഷാർജയിലും ദുബൈയിലും വൻ ആഘോഷ പരിപാടികളാണ് വിവിധ കമ്പനികളും
വ്യക്തികളും ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി വലിയ തോതിലുള്ള മുന്നൊരുക്കങ്ങളും
നടന്നുവരികയാണ്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന വെടിക്കെട്ടുകളും പരിപാടിയുടെ പ്രധാന ആ
കർഷണങ്ങളിൽ ഒന്നാണ്. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഭരണകൂടം ജനുവരി ഒന്നിന് പൊതു
അവധിയും പ്രഖ്യാപിച്ചിരുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ
ഫലത്തിൽ ഷാർജക്കാർക്ക് നാലു ദിവസം ദിവസം അവധി ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ
സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള ന്യൂയർ ആഘോഷങ്ങളും വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചതോടെ
ഒരുക്കങ്ങൾ നിർത്തിവെക്കാനാണ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും തീരുമാനം.
അതേസമയം, മറ്റ് എമിറേറ്റുകളിൽ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബൈയിൽ വിപുലമായ സുരക്ഷ
മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിവരുന്നത്.