607 views

വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് നൊബേൽ പുരസ്‌കാര ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ

ആഗോള വിദഗ്ധർ പങ്കെടുക്കുന്ന.

672 views

അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു

അബുദബി: അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ.

517 views

ദുബൈയിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം; മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ദുബൈ: ദുബൈയിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അഞ്ചു വയസുകാരി മരിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമിയാണ് മരിച്ചത്. നാട്ടിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടം..

625 views

യുഎഇയിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

ദുബൈ: യുഎഇയിൽ മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ.

ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഡ്രോണുകൾ

ദുബൈ: ഡെലിവറി രംഗം ഇനി പഴയത് പോലെയാവില്ല. ഡെലിവറി രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ് dji യുടെ FlyCart 30. രണ്ടു ബാറ്ററി പവറിൽ 30 കിലോഗ്രാം വരെ ഭാരം ചുമക്കുന്നതാണ് പുതിയ ഡ്രോണുകൾ.

16കിലോമീറ്റർ.

638 views

ഇത്തിഹാദ് എയര്‍വേഴ്സ് ഇനി കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിളേക്കും

അബുദബി: അബുദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക്​ സർവീസ്​ പുനരാരംഭിക്കാൻ തീരുമാനിച്ച്​ ഇത്തിഹാദ് എയര്‍വേഴ്സ്. ജനുവരി ഒന്നു മുതലാണ്​ സർവീസ്​പുനരാരംഭിക്കുക. ഇത്തിഹാദിന്റെ വെബ്സൈറ്റിലും നേരിട്ടുള്ള സർവീസ് കാണിക്കുന്നുണ്ട്.ജനുവരി 1 ന് ഏകദേശം 700 ദിർഹമാണ് എക്കോണമി സീറ്റുകളുടെ കോഴിക്കോട്ടേക്കുള്ള നിരക്ക്.

ഷാർജ: പുതുവത്സര രാവിൽ എമിറേറ്റിൽ എല്ലാ ആഘോഷങ്ങളും വെടിമരുന്ന് പ്രയോഗങ്ങളും നിരോധിച്ച്
ഷാർജ പൊലീസ്.ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടപടി. എല്ലാ സ്ഥാപനങ്ങളും
വ്യക്തികളും തീരുമാനത്തോട് സഹകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികൾ
സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നൽകി.ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികളും നടത്തരുതെന്നാണ് ഭരണകൂടത്തിന്റെ നിർദേശം.

പുതുവത്സരത്തലേന്ന് ഷാർജയിലും ദുബൈയിലും വൻ ആഘോഷ പരിപാടികളാണ് വിവിധ കമ്പനികളും
വ്യക്തികളും ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി വലിയ തോതിലുള്ള മുന്നൊരുക്കങ്ങളും
നടന്നുവരികയാണ്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന വെടിക്കെട്ടുകളും പരിപാടിയുടെ പ്രധാന ആ
കർഷണങ്ങളിൽ ഒന്നാണ്. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഭരണകൂടം ജനുവരി ഒന്നിന് പൊതു
അവധിയും പ്രഖ്യാപിച്ചിരുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ
ഫലത്തിൽ ഷാർജക്കാർക്ക് നാലു ദിവസം ദിവസം അവധി ലഭിക്കുമായിരുന്നു. എന്നാൽ, നിലവിലെ
സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള ന്യൂയർ ആഘോഷങ്ങളും വേണ്ടെന്ന നിലപാട് പ്രഖ്യാപിച്ചതോടെ
ഒരുക്കങ്ങൾ നിർത്തിവെക്കാനാണ് സ്ഥാപനങ്ങളുടെയും സംഘടനകളുടെയും തീരുമാനം.
അതേസമയം, മറ്റ് എമിറേറ്റുകളിൽ ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. ദുബൈയിൽ വിപുലമായ സുരക്ഷ
മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിവരുന്നത്.