90 views
FEATURED
The Gulf Focus
- October 1, 2024
90 views 2 secs

ദുബൈ: പ്രശസ്ത ബ്രാൻഡായ മെറാൾഡാ ജ്വൽസിന്റെ യുഎഇയിലെ ആദ്യ സ്റ്റോർ ദുബൈയിലെ മീനാ ബസാറിൽ പ്രവർത്തനമാരംഭിക്കുന്നു. ഒക്ടോബർ 5-ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസുഫലി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മെറാൾഡാ ജ്വൽസിൽ വെറൈറ്റി ടൈപ്പിലുള്ള സ്വർണ്ണം, വജ്രം, രത്നങ്ങൾ, പോൾക്കി, പ്ലാറ്റിനം ഉൾപ്പെടുന്ന വിവിധ ആഭരണങ്ങളുടെ വൻ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പാരമ്പര്യവും ആധുനിക സൌന്ദര്യവും കൂട്ടിയിണക്കുന്ന മികച്ച ആഭരണങ്ങൾ മെറാൾഡയുടെ പ്രേത്യേകതയാണ്. 2019-ൽ കൊഴിക്കോടാണ് മെറാൾഡാ ജ്വൽസ് ആരംഭിച്ചത്. ഇപ്പോൾ […]

232 views
FEATURED
The Gulf Focus
- August 14, 2024
232 views 1 sec

ഷാർജ: യുഎഇയിൽ അനധികൃതമായി താമസിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ അവസരമൊരുക്കും. പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങിയവർക്ക് യുഎഇയിലേക്ക് നിയമവിധേയമായി തിരിച്ചെത്താനും അവസരം.UAEICP അധികൃതർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കരയുമായി കൂടിക്കാഴ്ച നടത്തി. സാധുതയുള്ള വിസയിൽ നിയമപരമായി രാജ്യത്ത് തുടരാൻ യുഎഇ സർക്കാർ എല്ലാവരെയും അനുവദിക്കും. വരും വർഷങ്ങളിൽ യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതകളുണ്ടാവും.  കാലഹരണപ്പെട്ട സന്ദർശന വിസയോ താമസ വിസയോ ഉപയോഗിച്ച് യുഎഇയിൽ അനധികൃതമായി താമസിക്കുന്ന ആളുകൾക്ക് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പിഴയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അവസരം […]

650 views
FEATURED
The Gulf Focus
- February 27, 2024
650 views 0 secs

അബുദബി: അബുദബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്‌സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ മെഡിക്കൽ ഗ്രൂപ്പിന്റെ ലക്‌ഷ്യം. ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടുകളിലൊന്നായി മാറിയ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണ് അബുദബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്‌സും കൈകോർക്കുന്നത്. എയർപോർട്ടിലെ പുതിയ ടെർമിനലിൽ മുഴുവൻ സമയവും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്ക് ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) […]

831 views
FEATURED
The Gulf Focus
- January 31, 2024
831 views 0 secs

മക്ക: മക്കയിലെ കഅബയോട് ചേർന്ന മതാഫിൽ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കുന്നതിന് വിലക്ക്. ഹറം പരിചരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്. മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിൽ മാത്രമേ ബേബി സ്‌ട്രോളർ പ്രവേശിപ്പിക്കാൻ പാടുള്ളു. ബേബി സ്‌ട്രോളർ ഹറമിൽ പ്രവേശിപ്പിക്കേണ്ടത് കിങ്‌ ഫഹദ് വികസന ഭാഗം വഴിയാണ്. അല്ലാതെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. തിരക്കുള്ള സമയങ്ങളിൽ മതാഫ് കോംപ്ലക്‌സിന്റെ മുകൾ നിലകളിലും മസ്അയിലും ബേബി സ്‌ട്രോളറിന് വിലക്കുണ്ടെന്ന് ഹറം പരിചരണ വകുപ്പ് വ്യക്തമാക്കി.