അവസരങ്ങളുടെ പറുദീസയാണ് ദുബായ്. എങ്കിലും നിങ്ങൾക്ക് നല്ലൊരു ജോലി കിട്ടുന്നില്ലെങ്കിൽ നിരാശപ്പെടേണ്ട . അതിന് പരിഹാരമായി ചില പൊടിക്കൈകൾ നോക്കാം.
വിസിറ്റ് വിസ ഹോൾഡർ ആണെങ്കിൽ കൂടി നിങ്ങളുടെ CV യിൽ ദുബായിലെ അഡ്രസ്സും ഫോൺ നമ്പറും തന്നെ നൽകുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം റിക്രൂട്ടറും നിയമന അധികാരികളും മിക്കവാറും നിങ്ങളുടെ നമ്പറിൽ തന്നെയാണ് ബന്ധപ്പെടാൻ ശ്രമിക്കുക. കൃത്യമായ ലക്ഷ്യത്തോട് കൂടി അപേക്ഷ സമർപ്പിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. കിട്ടുന്ന ജോലി ചെയ്യാം എന്നതിലുപരി നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ജോലി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. കരിയര്‍ വെബ്സൈറ്റുകളിൽ നിങ്ങളുടെ കഴിവും വിദ്യാഭ്യാസ യോഗ്യതയും കാണിക്കുന്ന തരം സി വി അപ്ലോഡ് ചെയ്യുക. നിങ്ങളെ ഒരു കമ്പനിയിലെ എച്ച്ആർ ബന്ധപ്പെടുകയോ ഒന്നോ രണ്ടോ തവണ ഇന്റർവ്യൂവിന് ഇരിക്കുകയും ചെയ്താൽ ഫോളോ അപ്പ മെയിലുകൾ ചെയ്യുക.പരമാവധി തിങ്കളാഴ്ച തന്നെ ഔദ്യോഗിക മേലുകൾ അയക്കാൻ ശ്രമിക്കുക.ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പക്ഷേ ഉയരത്തിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റും.
ഗൾഫ് ഫോക്കസ് ദുബായ്