പ്രമുഖ സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വിവിധ മാറ്റങ്ങളോടെ റീബ്രാന്‍ഡ് ചെയ്തു. ലോഗോയിലെ കിളിക്കു പകരം ഇനി ‘X’ എന്ന ചിഹ്നമായിരിക്കും. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുന്നതായി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് ലോഗോയില്‍ നിന് കിളിയെ മാറ്റിയത്. ലോഗിന്‍ പേജിലും ഹോം പേജില്‍ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോയ്ക്കു പകരം ‘X’ എന്നാക്കിയിട്ടുണ്ട്. വെബ്സൈറ്റ് തുറക്കുമ്പോഴും ത എന്ന ലോഗോ കാണിക്കുന്നുണ്ട്. നേരത്തേ ആകാശനീലയായിരുന്ന നിറം ഇപ്പോള്‍ കറുപ്പാക്കിയിട്ടുണ്ട്.