ഓസ്ട്രേലിയ: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 90 ൽ അധികം പൈലറ്റ് തിമിംഗലങ്ങൾ ചത്ത് തീരത്തടിഞ്ഞു. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹാമലിൻ ഉൾക്കടലിന്റെ തീരത്താണ് 90 ഓളം തിമിംഗലങ്ങൾ കടൽ തീരത്തുള്ള മണൽ തിട്ടയിൽ കുടുങ്ങി ചത്തടിഞ്ഞത്. 180 ഓളം തിമിംഗലങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവയെ രക്ഷപെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് തിമിംഗലങ്ങൾ തീരത്തടിയുന്നത് മൽസ്യബന്ധന തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. കരക്കടിഞ്ഞ കുറച്ചു തിമിംഗലങ്ങൾക് ആദ്യം ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് ചത്ത് പോവുകയായിരുന്നു. എന്തുകൊണ്ടാണ് തിമിംഗലങ്ങൾ തീരത്തടിഞ്ഞത് എന്ന് വ്യക്തമല്ല. മൽസ്യബന്ധന തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പരിസ്ഥിതി പ്രവർത്തകരും സമുദ്ര ഗവേഷണരും സ്ഥലത്തെത്തി. കുടുങ്ങി കിടക്കുന്ന തിമിംഗലങ്ങളെ രക്ഷപെടുത്താൻ ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. തിമിംഗലങ്ങൾ കൂട്ടത്തോടെ കരക്കടിഞ്ഞത് പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തി.
സമുദ്ര മലിനീകരണം കൂടുതലുള്ള പ്രദേശമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയ, അതുകൊണ്ട് തന്നെ കടലിൽ ഉണ്ടായ വിഷബാധയാകാം ഇത്തരത്തിലുള്ള പ്രതിഭാസത്തിനു കാരണം എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.