അബുദാബി: അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഹിസ് ഹൈനസ് ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി 27 മുതൽ ഈ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
2010 ജൂണിലാണ് അദ്ദേഹത്തെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്നു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗം കൂടിയായിരുന്ന അദ്ദേഹം മാരിടൈം പോർട്ട് അതോറിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.