ദുബൈ: വിസ തട്ടിപ്പ്, ഹൌസ്മെയ്ഡ് അബ്യൂസ് ലേബർ കേസ്, പാസ്‌പോർട് പ്രശ്നങ്ങൾ, അബ്സ്‌ക്കൻഡിങ് തുടങ്ങിയ പ്രശനങ്ങളൊക്കെ അനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി ഒരു സൗജന്യ നീതിമേള നടക്കാൻ പോവുന്നു.

നേരത്തെ പറഞ്ഞ പ്രയാസങ്ങളൊക്കെ അനുഭവിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് വേണ്ട നിയമ നിർദ്ദേശങ്ങളൊക്കെ നൽകാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന ജൂൺ -9 ന് ദുബൈ ഖുസൈസ് സ്സ്റ്റേഡിയം മെട്രോസ്റ്റേഷന് പിറകിൽ ഉള്ള ഷഹീൽ 2 ബിൽഡിങ്ങിലുള്ള എംഎസ്എസ് ഹാളിൽ വെച്ച് ഉച്ചക്ക് 3:00 മണി മുതൽ 7:00 വരയാണ് നീതിമേള. പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റിയാണ് നീതിമേള സംഘടിപ്പിക്കുന്നത്.
നാട്ടിലും വിദേശത്തുമുള്ള അഭിഭാഷകരും സാമൂഹ്യ പ്രവർത്തകരും നേതൃത്വം നൽകുന്ന ഒരു ടീമാണ് പ്രവാസി ഇന്ത്യൻലീഗൽ സർവീസ് സോസൈറ്റി .നീതിമേളക്കു രജിസ്റ്റർ ചെയ്യാനുള്ള നമ്പർ – 0582948322



