ദുബൈയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അവശിഷ്ടങ്ങൾ നീക്കം ചെയുന്നത് കണ്ട ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ ശുചികരണ പ്രവർത്തനത്തിൽ ദുബായ് പോലീസ് ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.
ദുബായ് പോലീസ് എക്സിൽ പോസ്റ്റ് ചെയ്ത ഹൃദയ സ്പർശിയായ വിഡിയോയിൽ വാഹനമോടിക്കുന്നവർക്ക് പാത തടസപ്പെടുത്താതിരിക്കാൻ അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയുന്നത് കാണാം.
അയാളുടെ സാമുഹ്യ നന്മയെ അഭിനന്ദിക്കുക മാത്രമല്ല പാരിതോഷികം നൽകുകയും ചെയ്‌തു.
ശുചികരണം വേളയിൽ വാഹനയാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ഗതാഗതം താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു.



