ദോഹ: കാത്തു വെക്കാം സൗഹൃദ തീരം എന്ന പ്രമേയത്തിൽ നവംബർ 17 ന് നടക്കാനിരിക്കുന്ന ഖത്തർ മലയാളി സമ്മേളനത്തിൻറെ മുന്നോടിയായി ‘സ്ത്രീ പ്രവാസം – കയ്പ്പും മധുരവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഐ.ഐ.സി.സി കാഞ്ചാണി ഹാളിൽ വെച്ച് വനിതകൾക്കായി ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഖത്തറിൽ കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ വനിത സംഘടനകളുടെ പ്രതിനിധികളായ ഇരുപത്തഞ്ചോളം വനിതകൾ ചർച്ചസദസ്സിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. വനിതാ പ്രവാസത്തിലെ വിവിധ അവസരങ്ങളും പ്രതിസന്ധികളും വിശദമായ ചർച്ചക്ക് വിധേയമായി.
പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗാം, കുറഞ്ഞ വേതനക്കാരായ പ്രവാസികളുടെ പുനരധിവാസ പദ്ധതി, തൊഴിൽ നൈപുണ്യ വികസന പദ്ധതി തുടങ്ങിയവയുടെ ആവശ്യകത ചർച്ച സദസ്സ് ചൂണ്ടിക്കാട്ടി. കുറഞ്ഞ വേതനം, സാമൂഹിക പിന്തുണയുടെ അഭാവം, നിയമ സംവിധാനങ്ങളെ ക്കുറിച്ചുള്ള അവബോധമില്ലായ്മ, നൈപുണ്യ വികസന പരിശീലനത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങൾ ഗാർഹിക തൊഴിലാളികളുടെ ചൂഷണത്തിന് കാരണമാകുന്നു.
ജാസ്മിൻ നസീറിന്റെ സ്വാഗതത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ കുടുംബ സംഗമം ചെയർപേഴ്സൺ സറീന അഹദ് അദ്ധ്യക്ഷ പ്രസംഗവും, ജസീല നാസർ വിഷയാവതരണവും , ബുഷ്റ ഷമീർ നന്ദിയും നിർവ്വഹിച്ചു. മലയാളി സമ്മേളനം കുടുംബ സംഗമം പ്രോഗ്രാം പ്രതിനിധികളായ ജാസ്മിൻ നൗഷാദ്, തൗഹീദ റഷീദ്, ഷംല നൗഫൽ, നിജാന എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷർമിൻ ഷാഹുൽ, വാഹിദ ഷാനവാസ് എന്നിവരും ചേർന്ന് പരിപാടി നിയന്ത്രിച്ചു. മലയാളി സമ്മേളനം കുടുംബ സംഗമം പ്രോഗ്രാം പ്രതിനിധികളായ ജാസ്മിൻ നൗഷാദ് , തൗഹീദ റഷീദ്, ഷംല നൗഫൽ, നിജാന എന്നിവരും സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷർമിൻ ഷാഹുൽ, വാഹിദ ഷാനവാസ് എന്നിവരും ചേർന്ന് പരിപാടി നിയന്ത്രിച്ചു.
