ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജസ്റ്റും പ്രഭാഷകനുമായ ഡോ. സന്ദീഷ് പി. ടി യുടെ ഇന്റർനെറ്റും മാനസികാരോഗ്യവും എന്ന പുസ്തകം ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയർ എക്സിക്യൂട്ടിവ് ശ്രി മോഹൻ കുമാർ പ്രശസ്ത എഴുത്തുകാരി ശ്രീമതി ഗീതാ മോഹൻ ന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ദുബായ് ഇക്കണോമിക് മാനേജർ ഖാലിദ് മുറാദ് ഷഫീൻ താഹിർ, ടി.എം.ജി ഗ്ലോബൽ സി.ഇ.ഒ തമീം അബൂബക്കർ , പ്രശസ്ത മാധ്യമ പ്രവർത്തകൻ നിസ്സാർ സയിദ്, എഴുത്തുകാരായ പി.കെ അനിൽ കുമാർ, എം.എ ഷഹനാസ് എന്നിവർ പങ്കെടുത്തു.
