ദോഹ: ദോഹയിലെ വനിതാ കൂട്ടായ്മയായ ” മുസാവ “(innovative Women’s Domain ) വെസിറ്റോ -3 എക്സിബിഷൻ സംഘടിപ്പിച്ചു . ഐ സിസി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉത്ഘാടനം ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ നിർവ്വഹിച്ചു. ഷാനവാസ് ബാവ (ഐ.സി.ബി.എഫ് പ്രസിഡന്റ്) മോഹൻകുമാർ (ഐ.സി.ബി.എഫ് ജനറൽ സെക്രെട്ടറി )സറീന അഹദ് (ഐ.സി .ബി .എഫ് )കുൽദീപ് കൗർ(ഐ.സി.ബി.എഫ്), അഡ്വക്കേറ്റ് ജാഫർഖാൻ , അബ്ദുറഊഫ് കൊണ്ടോട്ടി(ഐ.സി.ബി.എഫ്,) മുജീബുറഹ്മാൻ( കോഓർഡിനേറ്റർ ഖത്തർ മലയാളീ കോൺഫെറൻസ് )എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
ദോഹയിൽ നടക്കാനിരിക്കുന്ന മലയാളീ സമ്മേളനത്തോടനുബന്ധിച്ചു മുന്നോടിയായി “കാത്തുവെക്കാം സൗഹൃദതീരം” എന്ന പ്രമേയത്തിൽ വനിതകൾക്കായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു . വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾ പങ്കെടുത്ത ചർച്ചയിൽ അവരവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു . പ്രവാസി സ്ത്രീകൾക്കു അവരുടെ അനുഭങ്ങൾ പങ്കുവെക്കാനും , സൗഹൃദം കാത്തുവെക്കാനും ഇത്തരം വേദികൾ ഉപകരപ്രദമാണെന്നും സദസ്സിൽ അഭിപ്രായപ്പെട്ടു . “കാത്തുവെക്കാം സൗഹൃദതീരം” എന്നെ പ്രമേയത്തിൽ വനിതകൾക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ , സുനേന അഹ്മദ്, ഷെഹറ നൂറുൽഹഖ് , റാഫിയ മഹ്ഷത് എന്നിവർ സമ്മാനർഹരായി .മുസാവ ടിം പരിപാടി നിയന്ത്രിച്ചു .
