
ഗസ്സ: ആദ്യമായായിരിക്കും കേരളത്തിലെ ഒരു അവാർഡ് ഗസ്സയിൽ ജീവൻ പണയപ്പെടുത്തി യുദ്ധത്തിന്റെ ഭീകരത നമ്മളിലേക്കെത്തിച്ച ഗസ്സയിലെ ഒരു മാധ്യമ പ്രവർത്തകന് ലഭിക്കുന്നത്. മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരത്തിനാണ് ദഹ്ദൂദ് അർഹനായത്. പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് സമ്മാനിക്കും.
വാഇൽ ദഹ്ദൂദ് എന്ന മാധ്യമ പ്രവർത്തകന്റെ ആത്മാർത്ഥതക്ക് ലഭിച്ച അംഗീകാരം തന്നെയാണ് ഈ അവാർഡ്. ഡിസംബറിൽ ഖാൻ യുണിസിലെ യൂ എൻ സ്കൂളിന്നതിരെ ആക്രമണം റിപ്പോർട്ട് ചെയുന്നതിനിടെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വാഇലിന് പരിക്കേറ്റിരുന്നു.
നിലവിൽ ചികിത്സക്കായി ഖത്തറിലാണിദ്ദേഹം. ആക്രമണത്തിൽ
അദ്ദേഹത്തിൻറെ ക്യാമറാമാൻ
സമീർ അബു ദഖ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
വാഇൽ ദഹ്ദൂദിൻറെ ഭാര്യയും മക്കളും സഹപ്രവത്തകരുമൊക്കെ ഇസ്രായാൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു..
പ്രിയപ്പെട്ടവരെല്ലാം കൊല്ലപ്പെടുന്നത് നേരിൽ കണ്ടിട്ടും മനസാന്നിത്യം കൈവിടാതെ ഇസ്രായാൽ നടത്തിയ ഓരോ ക്രൂരതയും ജനങ്ങളിലേക്കെത്തിച്ചു വാഈൽ…
സ്വന്തം കുടുംബം മൊത്തം മരണത്തിന് കീഴടങ്ങിയപ്പോളും
അടിപതറാതെ ഓരോ വർത്തകളും ജനങ്ങളിലേക്കെത്തിക്കുക എന്നുള്ള അദ്ദേഹത്തിന്റെ ആ ജോലി ഭംഗിയായി നിർവഹിച്ചിരുന്നു ഈ മാധ്യമ പ്രവർത്തകൻ. ഉറ്റവരുടെ വേർപ്പാടിലും മനസ്സാന്നിധ്യം കൈ വിടാത്ത ഒരു പോരാളിയാണ് വാഇൽ ദഹ്ദൂദ്…