ദുബൈ: കേരളത്തിൽ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചരിത്രംകുറിച്ച സ്കൈലൈൻ ബിൽഡേഴ്‌സ് ഇനി ദുബൈയിലും ചുവടുറപ്പിക്കും. ജുമൈറ വില്ലേജ് സർക്കിളിൽ സ്‌കൈലൈനിന്റെ പുതിയ പദ്ധതിയായ അവന്റ് ഗാർഡ് റെസിഡൻസിന്റെ ലോഞ്ചിങ് നടന്നു.

മൊത്തം 172 അപ്പാർട്ട്‌മെന്റുകളാണ് പുതിയ പദ്ധതിയിലുള്ളത്.
സ്റ്റുഡിയോ റൂമുകൾ, വൺ ബെഡ്‌റൂം, ടു ബെഡ്‌റൂം, യൂണിറ്റുകൾ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് അപ്പാർട്മെന്റുകളെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അറേബ്യൻ രീതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള കണ്ടമ്പററി ഡിസൈൻ, യൂറോപ്യൻ ഇന്റീരിയൽ ശൈലികൾ ഒക്കെ ചേർന്നതാണ് പുതിയ പ്രൊജക്റ്റ്.
300,000 ചതുരശ്ര അടിയുള്ള ഇവിടെ ഹെൽത്ത് ക്ലബ്, ഇൻഫിനിറ്റി പൂൾ, ഗെയിം റൂം, കുട്ടികളുടെ കളിസ്ഥലം എന്നിവയുൾപ്പെടെ 22-ലധികം വ്യത്യസ്ത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഭാവിയിലേക്കുള്ള സ്‌കൈലൈനിൻറെ വീക്ഷണമാണ് ദുബൈയിലേക്ക് ആകർഷിച്ചതെന്നും. ബിസിനെസ്സ് ടൂറിസം മേഖലകളിൽ തിളങ്ങി നിൽക്കുന്ന ദുബൈ പോലൊരു നഗരത്തിൻറെ ഭാവിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും
സ്‌കൈലൈനിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറുമായ കെവി അബ്ദുൽ അസീസ് പറഞ്ഞു.



