
ദുബൈ:ഹാർവെസ്റ്റ് ഫെസ്റ്റിവൽ & ഫാമിലി ഗെറ്റ് ടുഗെതർ 2026 സംഘടിപ്പിച്ച് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ. നവംബർ 15ന് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്തു.
ചെണ്ടമേളം, താലപ്പൊലി, നൃത്തപരിപാടികൾ, ഭക്ഷ്യമേള, ഗെയിംസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചലച്ചിത്രതാരം ശ്വേത മേനോനാണ് ഭക്ഷ്യമേളയുടെയും ഗെയിംസ് സ്റ്റാളുകളുടെയും ഉദ്ഘാടനം നിർവഹിച്ചുത്.
പൊതുസമ്മേളനത്തിൽ ഇന്ത്യൻ കൗൺസിൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി, സംവിധായകൻ സിബി മലയിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ലോകപ്രശസ്ത നാവികൻ അഭിലാഷ് ടോമിക്ക് പ്രഥമ മാർ ദിദിമോസ് ബാവ എക്സലൻസ് അവാർഡും സി.കെ. പൈലിക്ക് മാർ ദിവന്നാസിയോസ് കാർഷിക അവാർഡും സമ്മാനിച്ചു. രാത്രി നടന്ന സംഗീതരാവിൽ നടൻ ജഗദീഷ്, കോമഡി താരം മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രി 10:45ഓടെയാണ് പരിപാടികൾ സമാപിച്ചത്.



