ദുബൈ: യുഎഇയിൽ മഴ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്തേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്കൂളുകള്‍ കുറച്ച് ദിവസത്തേക്ക് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും വീശിയിരുന്നു.
