
അബുദബി: അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സിനെ തിരഞ്ഞെടുത്തു.യാത്രക്കാർക്ക് സൗജന്യ ചികിത്സഉറപ്പാക്കുക എന്നതാണ്, മലയാളിയായ ഷംസീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ മെഡിക്കൽ ഗ്രൂപ്പിന്റെ ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടുകളിലൊന്നായി മാറിയ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തിനാണ് അബുദബി എയർപോർട്സ് കമ്പനിയും ബുർജീൽ ഹോൾഡിങ്സും കൈകോർക്കുന്നത്.
എയർപോർട്ടിലെ പുതിയ ടെർമിനലിൽ മുഴുവൻ സമയവും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ക്ലിനിക്ക് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) ഉടൻ തുറക്കും. ഇതിനായുള്ള കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു.
വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാതെ തന്നെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.
