ദുബൈ: ഫാർമസികളുടെ റീട്ടെയിൽ ശൃംഖലയായ ലൈഫ് ഫാർമസി യു.എ.ഇയിലെ ആദ്യ ഡിസ്കൗണ്ട് ഫാർമസിയായ ‘ഫാർമസി ഫോർ ലസ്’ ദുബൈ ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. എല്ലാ ഉൽപന്നങ്ങൾക്കും വർഷം മുഴുവനും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാർമസി ആശയം.
ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും എത്തിപ്പിടിക്കാനാവുന്നതുമാക്കാനും അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിലെല്ലായിടത്തും 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ഒരു ശൃംഖല അവതരിപ്പിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുവെന്ന് ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു.
8,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് സ്റ്റോർ.

കുറഞ്ഞ നിരക്കിൽ ഫാർമസി ആരംഭിക്കുന്നതോടെ തങ്ങൾ ഒരു പ്രധാന വിഷയമാണ് അഭിസംബോധന ചെയ്യുന്നതെന്ന് ഗ്രൂപ് സി.ഇ.ഒ ജോബിലാൽ എം വാവച്ചൻ പറഞ്ഞു. 500-ലേറെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 30,000-ലേറെ ഉൽപന്നങ്ങൾക്ക് തങ്ങൾ വർഷം മുഴുവനും 25 മുതൽ 35 ശതമാനം വരെ ക്യുമുലേറ്റീവ് കിഴിവ് വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവർ എവിടെയായിരുന്നാലും ലൈഫ് ഫാർമസിയുമായി ബന്ധപ്പെടാവുന്നതാണ്. വിപുലീകരിക്കുന്ന നെറ്റ്വർക്ക് ഉപയോഗിച്ച് രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളിൽ തങ്ങളുടെ ഔട്ട്ലെറ്റുകളിലൊന്നിലെത്താം.
സ്റ്റോറിൻ്റെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലെല്ലായിടത്തുമുള്ള 3,000 മുതൽ 4,000 വരെ ചെറുകിട ഫാർമസികൾക്ക് പ്രയോജനം ചെയ്യും.