ദുബൈ: മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരം എട്ടാമത് എഡീഷൻ ഡിസംബർ 20 , 21, 22 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ദുബൈ ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിലും ദെയ്ര ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് കോൺക്ലേവിലും കേന്ദ്ര സംസ്ഥാന മന്ത്രിമാരും സിനിമാ ,സാഹിത്യ, സാംസ്കാരിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്, സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്.

സാമൂഹിക നീതി,ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത് വാലെ,പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി ,
സംസ്ഥാന സഹകരണ, തുറുമുഖ , ദേവസ്വം മന്ത്രി വി. എൻ വാസവൻ,കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ , തെലങ്കാന ഗ്രാമവികസന ,പഞ്ചായത്തീ രാജ് ,വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക,കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എൽ എ, ദുബൈ,ഷാർജ,അജ്മാൻ പോലീസ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മാസ്റ്റർ വിഷൻ സി ഇ ഒ മുഹമ്മദ് റഫീഖ് അറിയിച്ചു