ദുബൈ: ഇന്റർനാഷണൽ എയർപോർട്ടിന് സമീപമാണ് ഇങ്ങനെയൊരു എയർ ടാക്സി സ്റ്റേഷൻ വരുന്നതെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യപിച്ചു.
വെർട്ടിപോർട് എന്നാണ് ഇത് അറിയപ്പെടുക.ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്.3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെർട്ടിപോർട്ടിൽ പ്രതിവർഷം 42,000 ലാൻഡിംഗുകളും 170,000 യാത്രക്കാരെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പ്രാരംഭ ഘട്ടത്തിൽ ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ ആയിരിക്കും നിലവിൽ വരുന്നത് ,ഇതിന്റെ സേവനങ്ങൾ 2026 പകുതിയോടെ ആരംഭിക്കും.

10-12 മിനിറ്റുകൊണ്ട് ദുബൈ എയർപോർട്ടിൽ നിന്നും പാം ജുമൈറയിലെത്താൻ എയർ ടാക്സിക്ക് സാധ്യമാകും എന്നതാണ് ഇതിന്റെ മറ്റൊരു ആകർഷണം.