ദുബൈ :ദുബൈ 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി നടത്തുന്ന വുഡ്ലം എജ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് ‘വുഡ്ലം ഒഡാസിയ സീസൺ -2’ വിന് തുടക്കമായി.ദുബൈ ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് സീസൺ -2 ഫ്ലാഗ് ഓഫ് ചെയ്തു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിനുമാണ് വുഡ്ലം ഒഡാസിയ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് നടത്തുന്നതെന്ന് വുഡ്ലം എഡ്യുക്കേഷൻസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നവംബർ മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾ അരങ്ങേറുമെന്നും വുഡ് ലം മാനേജ്മെന്റ് അറിയിച്ചു.വുഡ്ലം എഡ്യൂക്കേഷൻസിന്റെ കീഴിലുളള യുഎഇയിലെ ആറ് സ്കൂളുകളിലായാണ് വുഡ്ലം ഒഡാസിയ സീസൺ -2 നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.