ദുബൈ:അടുത്ത വര്ഷം മുതൽ സാലിക്കിൽ മാറ്റം വരും.തിരക്കേറിയ സമയമായ രാവിലെ ആറ് മുതൽ രാവിലെ 10 വരെയും വൈകിട്ട് നാല് മുതൽ രാത്രി എട്ട് വരെയും ആറ് ദിർഹം ഇനി ടോൾ നൽകണം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ പുലർച്ചെ 1 മണി വരെയുമുള്ള തിരക്ക് കുറഞ്ഞ സമയം ടോൾ നാല് ദിർഹമായിരിക്കും.

പുലർച്ചെ ഒരുമണി മുതൽ രാവിലെ 6 വരെ ടോൾ സൌജന്യമായിരിക്കും.ഞായറാഴ്ചകളിലും മറ്റ് അവധിദിവസങ്ങളും പ്രത്യേക ദിനങ്ങളിലും നാല് ദിർഹമായിരിക്കും ടോൾ നിരക്ക്.പുതുക്കിയ ടോൾ ജനുവരി ആവസാനത്തോടെ പ്രാബല്യത്തിൽ വരും.അതേസമയം 2025 മാർച്ച് അവസാനത്തോട നടപ്പിലാക്കുന്ന പാർക്കിങ് താരീഫ് നയവും പ്രഖ്യാപിച്ചു.
പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിന് 6 ദിർഹവും മറ്റ് പണമടച്ചുള്ള പൊതു പാർക്കിങ് സ്ഥലങ്ങൾക്ക് 4 ദിർഹവും നൽകണം .തിരക്ക് കുറഞ്ഞസമയത്തെ പാർക്കിങ് നിരക്കിൽ മാറ്റമില്ല. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും
പാർക്കിങ് സൌജന്യവുമായിരിക്കും.പ്രധാന ഇവന്റ് ഏരിയകൾക്ക് സമീപം പണമടച്ചുള്ള പൊതു പാർക്കിങ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 25 ദിർഹം നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്.ഇത് ഫെബ്രുവരിയോടെ പ്രാബല്യത്തിൽ വരും.