ദുബൈ: യുഎഇ യിലെ പ്രമുഖ ആരോഗ്യ സേവന കമ്പനിയായ മെഡ് 7 ഗ്രൂപ്പിന്റെ പുതിയ സംരംഭമായ മെഡ് 7 ഓൺലൈൻ അപ്ലിക്കേഷൻ പുറത്തിറക്കി. ഡോ. മുഹമ്മദ് കാസിം യുഎഇ യിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യൂസഫ് അൽ കാബി എന്നിവർ ചേർന്നാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. കമ്പനി ഡയറക്ടർമാർ, ഫാർമസി മാനേജർമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ഗൾഫ് മേഖലയിലുടനീളം പ്രവർത്തനമാരംഭിച്ച മെഡ് 7 ആപ്പ് ഓൺലൈൻ 1 മണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങൾ നൽകുമെന്ന് ഡയറക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിവാർഡ്സ് പ്രോഗ്രാമുകൾ വഴിയും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഓൺലൈൻ 7 ദിവസത്തെ പ്രത്യേക ക്യാംപയിൻ നടത്തുമെന്ന് അധികൃതർ പറഞ്ഞു.
യു എ ഇ യിലെ ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഡോ. മുഹമ്മദ് കാസിം പറഞ്ഞു. ഉപയോക്താക്കൾക്ക് ഇത് ഗുണകരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ജുനൈദ് ആനമങ്ങാടൻ, മുഹ്സിൻ എന്നിവരും പങ്കെടുത്തു.