
ദുബൈ:ഒരു ലക്ഷം മലയാളികളെ ദുബൈയിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ.സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.
പരമാവധി എട്ട് പേർക്ക് ഒന്നിച്ചു ചേർന്ന് ദുബൈയിൽ ഒരു പ്രോപ്പർട്ടി വാങ്ങാനാവുന്ന ഈ വ്യവസ്ഥ പ്രകാരം ഒരാൾ ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം മൂലധനമായി മുടക്കണം. 5000 ദിർഹം മുടക്കി രജിസ്റ്റർ ചെയ്യുന്ന ഒരാൾക്ക് ഏറ്റവും സുതാര്യമായ രീതിയിൽ ഓൺലൈൻ വഴി എല്ലാ നടപടികളും പൂർത്തീകരിക്കാനാവുമെന്നതാണ് ഈ ടെക് സ്റ്റാർട്ടപ്പിന്റെ പ്രത്യേകത.
ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനം ലഭിക്കാനും വില്പന നടത്തി ലാഭം വീതിച്ചു നൽകുവാനും ഈ പദ്ധതി വഴി സാധ്യമാകുമെന്ന് അറബ്സോൺ ഡയറക്ടർ കസീർ കൊട്ടിക്കോള്ളൻ പറഞ്ഞു. അൽ വഫ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതിക്കായി സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നത്