ദുബൈ:ദുബൈയിലെ പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതി പ്രഖ്യാപിച്ച് ഫ്ലോറ ഗ്രൂപ്പ്.ദുബൈ ഐലന്റില്‍ കടല്‍ തീരത്തോട് ചേർന്നാണ് ഫ്ലോറ ഐല്‍ വരുന്നത്. 251 അപാർട്മന്റുകളുളള മൂന്ന് പാർപ്പിട സമുച്ചയങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫ്ലോറ ഐല്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 2.5 ശതകോടി ദിർഹത്തിന്റെ നിക്ഷേപമാണ് ഫ്ലോറ ലക്ഷ്യമിടുന്നത്. നാല് പുതിയ പദ്ധതികള്‍ കൂടി ഫ്ലോറ ഗ്രൂപ്പ് അധികം വൈകാതെ പ്രഖ്യാപിക്കും.
25 വർഷമായി ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവർത്തിക്കുന്ന ഫ്ലോറ ഗ്രൂപ്പ് ഫ്ലോറ റിയല്‍റ്റി എന്ന ബ്രാന്‍ഡില്‍ ആദ്യമായാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. ജനുവരി 14 ന് ജുമൈറ ബീച്ച് ഹോട്ടലില്‍ ഫ്ലോറ ഐലിന്റെ പദ്ധതി പ്രഖ്യാപനം നടന്നു. മികച്ച രൂപകല്പനയ്ക്ക് നല്കുന്ന ലെ മിഡില്‍ ഈസ്റ്റ് ഡിസൈന്‍ പുരസ്കാരം 2024 ന് ഫ്ലോറ ഐലിന് ലഭിച്ചു. മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി ഉടമകള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ ഹസൻ പറഞ്ഞു.

നേരത്തെ ഇമാർ ഗ്രൂപ്പുമായി ചേർന്ന് ബുർജ് റോയല്‍ ഡൗണ്‍ ടൗണ്‍ എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. ഫ്ലോറ ഗ്രൂപ്പ് സിഇഒ മുഹമ്മദ് റാഫി, ഫ്ലോറ റിയല്‍റ്റി മാനേജിങ് ഡയറക്ടർ നൂർദ്ദീന്‍ ബാബു, ഫ്ലോറ ഗ്രൂപ്പ് ചെയർമാന് വി എ ഹസന്, ചെയർമാന് എം എ മുഹമ്മദ്, മാനേജിങ് ഡയറക്ടർ ഫിറോസ് കലാം, ഫ്ലോറ ഗ്രൂപ്പ് ഡയറക്ടർ ഓഫ് ന്യൂ ഇനീഷ്യേറ്റീവ്സ് അനുര മത്തായി തുടങ്ങിയവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.