
അബുദബി: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനായി ലുലു എക്സ്ചേഞ്ച് അബുദബിയിലെ മുസഫ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങൾ അവരുടെ അരികിലേക്ക് എത്തിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു.

UAE-ൽ ഉടനീളം 140-ൽ അധികം ശാഖകളുള്ള മുൻനിര പണമിടപാട് സ്ഥാപനമാണ് ലുലു എക്സ്ചേഞ്ച്. അതിർത്തി കടന്നുള്ള പണമിടപാടുകൾ, വിദേശ വിനിമയം, WPS സേവനങ്ങൾ എന്നിവയാണ് ലുലു എക്സ്ചേഞ്ച് നൽകുന്ന പ്രധാന സേവനങ്ങൾ.



