
ദുബൈ:കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ലംഘിച്ച സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി .നിയമനടപടികൾക്കായി സ്ഥാപനത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.അതോറിറ്റി നടത്തിയ പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമങ്ങൾ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. യുഎഇയിലെ നിക്ഷേപകരെ ലക്ഷ്യം വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഇടപാട് നടത്തുന്ന ഒരു വിദേശ കമ്പനിയുമായി സ്ഥാപനം ഒത്തുകളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.



