
ഷാർജ:ഷാർജയിൽ മാസങ്ങൾക്കിടെ നടന്ന കുടുംബ പ്രശ്ങ്ങൾ ആത്മഹത്യയിലേക്ക് വരെ എത്തിയിരുന്നു.അതിന്റെ പശ്ചാത്തലത്തിലാണ് പ്രവാസി ഗാർഹിക പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻകൈ എടുത്ത് R.l.S.E.ആരംഭിച്ചത്.ശനിയാഴ്ച സംഘടിപ്പിച്ച ആദ്യ സെഷനിൽ 14 കുടുംബങ്ങൾ ഇടപെടൽ തേടിയെത്തി. ആറ് സൈക്കോളജിസ്റ്റുകൾ കുടുംബങ്ങളുമായി സംസാരിച്ചു.നിയമപരമായ ഇടപെടൽ ആവശ്യമുള്ള കേസുകൾ അധികൃതർക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. റൈസ് എന്ന പേരിലായിരിക്കും ഈ ഗാർഹിക തർക്ക പരിഹാര സെഷൻ അറിയപ്പെടുക.



