
ദുബൈ: ജാസി ഗിഫ്റ്റ്, ഡാബ്സി ഉള്‍പ്പെടെ പ്രശസ്ത സംഗീത കലാകാരന്മാര് അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബൈയിൽ അരങ്ങേറും. വൈകീട്ട് നാല് മണി മുതല്‍ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബൈ 2025 എന്ന പേരിലാണ് ആഘോഷം.
കൊച്ചിന് കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. പുതുവര്‍ഷാഘോഷത്തില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഒത്തുചേരാന്‍ കാര്‍ണിവലിലൂടെ അവസരമൊരുങ്ങും. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. സാധുവായ ഐഡി ആവശ്യമാണ്.



