ദുബൈ :യു.എ.ഇയിൽ സ്വർണ വില സർവകാല റെക്കോർഡിൽ. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണ വില ഉയർന്നത്.

യു.എ.ഇയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 570.50 ദിർഹമായി ഉയർന്നു. 22 കാരറ്റിന്റെ വില 528.25 ദിർഹമായും ഉയർന്നു. ജനുവരിയിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ 45.75 ദിർഹത്തിന്റെയും 22 കാരറ്റിന്റെ വിലയിൽ 42.25 ദിർഹത്തിന്റെയും വില വർധനയുണ്ടായി.
ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 4694 ഡോളർ പിന്നിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയാണ് വില ഉയരാനുള്ള പ്രധാന കാരണം.



