അജ്മാൻ : ഏഴാം വർഷത്തിലേക്ക് കടക്കുന്ന ഡോൾഫിൻ ബേക്കറി, വൈവിധ്യമാർന്ന ഉത്പന്നങ്ങൾ, ഗുണമേന്മ എന്നിവയിലൂടെ ശ്രദ്ധ നേടുകയാണ്.165-ലധികം ഉൽപ്പന്നങ്ങൾ 3,000-ലധികം കടകൾക്കും സ്ഥാപനങ്ങൾക്കുമാണ് ഡോൾഫിൻ ബേക്കറി വിതരണം ചെയ്യുന്നത്.’യുഎഇയിൽ ബേക്ക് ചെയ്ത്, യുഎഇക്കായി’ എന്ന ആശയമാണ് ഡോൾഫിൻ പിന്തുടരുന്നത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ, 165-ലധികം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ യുഎഇയിൽ ഉടനീളം എത്തിക്കാൻ കമ്പനിക്ക് ആയി
ഡോൾഫിന്റെ എല്ലാ ഉൽപ്പന്നങ്ങളും യുഎഇയിൽ തന്നെയാണ് നിർമ്മിക്കുന്നത് . അതേ ദിവസം ബേക്കിംഗ്, വേഗത്തിൽ വിതരണം, ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾ എന്നിവയാണ് ഡോൾഫിന്റെ പ്രത്യേകത.

ഡോൾഫിൻ ബേക്കറിയുടെ മാനേജിങ് ഡയറക്ടർ നവാസ് പി,ഓപ്പറേഷൻ മാനേജർ ഇക്ബാൽ എന്നിവർ
‘കഴിഞ്ഞ ആറ് വർഷത്തെ ഞങ്ങളുടെ യാത്ര ക്രമബദ്ധമായ വളർച്ചയും പ്രാദേശികതയോടുള്ള പ്രതിബദ്ധതയുമാണ്,” ഡോൾഫിൻ ബേക്കറിയുടെ മാനേജിംഗ് ഡയറക്ടർ നവാസ് പി പറഞ്ഞു.പരിചയസമ്പന്നരായ ഷെഫ്മാരുടെയും വ്യവസായ വിദഗ്ധരുടെയും മേൽനോട്ടത്തിൽ ദിനംപ്രതി ഉപയോഗിക്കുന്ന ബ്രെഡുകളും ബണും കേക്കും റസ്കും സാൻഡ്‌വിച്ചും പ്രഭാത വിഭവങ്ങളും ഡോൾഫിൻ തയ്യാറാക്കുന്നു. ഭാവിയിൽ, സ്ഥാപനത്തെ കൂടുതൽ വിപുലപ്പെടുത്താനുള്ള തെയ്യാറെടുപ്പിലാണ് ഡോൾഫിൻ



