
ഷാർജ: ഇന്ന് മുതൽ ഈ മാസം 31 വരെ ഷിഫ മുവൈല മെഡിക്കൽ സെന്ററിൽ സൗജന്യ ആരോഗ്യ പരിശോധന. ഉദ്ഘാടനം പ്രമാണിച്ചാണ് സൗജന്യ ആരോഗ്യ പരിശോധന അധികൃതർ പ്രഖ്യാപിച്ചത്.വിപുലമായ സംവിധാനങ്ങളോടും കൂടിയ ഏറ്റവും വലിയ മെഡിക്കൽ സെന്റർ ആരംഭിച്ച് രോഗികൾക്ക് കൃത്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഷിഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഫ് ഉപ്പള പറഞ്ഞു.ജിസിസിയിലെ തന്നെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ഷിഫാ ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഏറ്റവും പുതിയ ബ്രാഞ്ച് ഇന്ന് ഉദ്ഘാടനം ചെയ്തു.
ഇതിനകം മുവേലയിൽ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാല് മെഡിക്കൽ സെന്ററുകളുടെ വിശ്വാസവും സേവന പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകുന്ന പുതിയ സംരംഭമാണ് ഇതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.വിവിധ സ്പെഷ്യാലിറ്റികളിലുള്ള 22 ഡോക്ടർമാരോടുകൂടിയാണ് ഷിഫ മുവേല മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഗൈനക്കോളജി വിഭാഗം, പീഡിയാട്രിക് വിഭാഗം, ഡെന്റൽ വിഭാഗം, റേഡിയോളജി വിഭാഗം, ഓർത്തോപീഡിക് വിഭാഗം, ജനറൽ സർജറി വിഭാഗം, ഇൻറേണൽ മെഡിസിൻ വിഭാഗം, ലാബ് സേവനങ്ങൾ, ഡെർമറ്റോളജി വിഭാഗം, എസ്തെറ്റിക് ടെർമറ്റോളജി വിഭാഗം, ജനറൽ മെഡിസിൻ വിഭാഗം, ഒഫ്താൽമോളജി വിഭാഗം തുടങ്ങിയ സമഗ്രമായ ചികിത്സാ വിഭാഗങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
എല്ലാ ആളുകൾക്കും താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മാനേജ്മെന്റ് അറിയിച്ചു.യുഎഇയിലെ എല്ലാ പ്രമുഖ ഇൻഷുറൻസ് കാർഡുകളും ഇവിടെ സ്വീകരിക്കുന്നതാണ്. ഇൻഷുറൻസ് അപ്രൂവലുകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ലഭ്യമാക്കുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. മാനേജിംങ് ഡയറക്ടർ മുഹമ്മദ് ഹനീഫ് ഉപ്പള, ബ്രാഞ്ച് മാനേജർ സി എ ഹരീഷ് ബാബു, ഏരിയ മാനേജർ മുഹമ്മദ് അഫ്സൽ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



