
ദുബൈ: കുട്ടികൾ വാഹനമോടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് അത്ര നല്ലതാണോ? അതും റോഡുകളിൽ വാഹനമായി ഇറങ്ങുന്നതിന് അപകട സാധ്യത കൂടുതൽ ആണ്. എന്നാൽ ഇത്തരത്തിൽ മോട്ടോർ സൈക്കിൾ ഉപയോഗിച്ച് മെയിൻ റോഡിൽ ഇറങ്ങിയ ഒരു കൂട്ടം കുട്ടികളെ ദുബൈ പൊലീസിൻറെ ശ്രദ്ധയിൽ പെട്ടു. കുട്ടികളുടെ ഇത്തരത്തിലുള്ള വാഹനോപയോഗം ജനവാസ മേഖലയിൽ ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടികൾ പൊലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്.
കുട്ടികൾ അവരവരുടെ വീടുകളിൽ സുരക്ഷിതമായി എത്തി ചേരുന്നത് വരെ ദുബൈ പൊലീസിൻറെ നീരീക്ഷണം അവരിൽ ഉണ്ടായിരുന്നു. ദുബൈ പൊലീസ് കുട്ടികളുടെ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഇത്തരത്തിൽ കുട്ടികളെ റോഡുകളിൽ വാഹനമോടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കൾക്ക് പൊലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ ലഭിക്കണമെങ്കിൽ 50000 ദിർഹം പിഴ നൽകുകയും വേണം.