ദുബൈ: മെറാൾഡ ജ്വൽസിന്റെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബൈ അൽ ബർഷയിലെ ഔട്ലെറ്റ് മാളിൽ ആരംഭിച്ചു .ഇന്ത്യൻ അഭിനേത്രിയും മെറാൾഡ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൾഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൾഡ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ എന്നിവർ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യങ്ങളും അഭിരുചികളും മനസ്സിലാക്കി മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ് മെറാൾഡയുടെ പ്രധാന ലക്ഷ്യമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.ട്രഡീഷണലും പുതിയതുമായ ഡിസൈനുകളിലുള്ള ഇന്ത്യൻ ആഭരണങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ മെറാൾഡ ലഭ്യമാക്കുന്നു. മെറാൾഡയുടെ ഉദ്ഘാടന ഓഫറുകളിൽ 1.49% വരെ മേക്കിങ് ചാർജ്ജിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിലും സ്വർണ്ണ നാണയങ്ങളും സൗജന്യമായി നൽകുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു