ദുബൈ:55 വയസ്സിന് മുകളിലുള്ള വിരമിച്ച താമസക്കാർക്ക് യുഎഇയിൽ അഞ്ച് വർഷത്തെ റെസിഡൻസി
വിസയ്ക്ക് അപേക്ഷിക്കാം . ദ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ്
ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് വിരമിച്ചവർക്കായുള്ള വിസ സംബന്ധിച്ച പുതിയ
പ്രഖ്യാപനം നടത്തിയത്.ഐ സി പി നർദേശിച്ച മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ്
അപേക്ഷിക്കാനാവുക.
ആർക്കൊക്കെ വിസയ്ക്ക് ആപേക്ഷിക്കാം.എങ്ങനെയാണ് അപേക്ഷിക്കേണ്ടത്.
യുഎഇയിലോ രാജ്യത്തിന് പുറത്തോ 15 വർഷം ജോലി ചെയ്തവർ ആയിരിക്കണം.
ഒരു ദശലക്ഷം ദിർഹത്തിന്റെ വസ്തുവകകളോ സമ്പാദ്യമോ ഉണ്ടായിരിക്കണം.അതല്ലെങ്കിൽ
യുഎഇയിൽ 15000 ദിർഹം മാസവരുമാനമോ 1,80,000 ദിർഹം വാർഷിക വരുമാനമോ വേണം.
യുഎഇയ്ക്ക് പുറത്താണെങ്കിൽ 20,000 ദിർഹം മാസവരുമാനമുണ്ടാവണം.
ഒരു ദശലക്ഷത്തിന്റെ സമ്പാദ്യം മൂന്ന് വർഷത്തെ ഫിക്സഡ് ഡെപോസിറ്റായിരിക്കണം.
ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും നിർബന്ധമാണ്.
അഞ്ച് വർഷത്തേക്ക് നൽകുന്ന വിസ അടുത്ത അഞ്ച് വർഷത്തേക്ക് പുതുക്കാം.
യുഎഇ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ് സൈറ്റ് വഴിയോ അപേക്ഷ നൽകാം.ഇതിന്
യുഎഇ ഐഡി ആവശ്യമാണ്.