
അബുദബി:അബുദബി ആരോഗ്യവകുപ്പാണ് നടപടി സ്വീകരിച്ചത്.നിയന്ത്രിത മരുന്നുകൾ രോഗികൾക്ക് കുറിച്ചുനൽകുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദുരുപയോഗം ചെയ്യപ്പെടാനും ഇതിന് അടിമപ്പെടാനും സാധ്യതയുള്ള മരുന്നുകളാണ് യുഎഇ സർക്കാർ നിയന്ത്രിത മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇത്തരം മരുന്നുകളുടെ ഇറക്കുമതിയും കയറ്റുമതിയും വിതരണവുമൊക്കെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.



