
ദുബൈ:സ്വർണ്ണവും വെള്ളിയും വാങ്ങുന്നതിനും വിൽക്കുന്നതിനും ഏറ്റവും മികച്ചമൂല്യമുള്ള സമ്പാദ്യമെന്ന നിലയിൽ അവയിൽ ഇൻവെസ്റ്റ് ചെയ്യാനും അവസരമൊരുക്കുന്ന സൂപ്പർ ആപ്പായ ഒ ഗോള്‍ഡ് വാലറ്റിന് യു.എ.ഇ. ഇസ്ലാമിക് ബാങ്കിങ് ആൻഡ് ഇകണോമിക് സെന്ററിന്റെ ശരീഅ കോംപ്ലയന്‍സ് സര്‍ടിഫിക്കേറ്റ്. ശരീഅ പ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുവെന്നുള്ള ഈ സാക്ഷ്യപത്രം കമ്പനി നേടി
സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോള്‍ഡ് ഏണിങ്‌സും ലഭ്യമാക്കുന്ന യു.എ.ഇ. കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ ഗോള്‍ഡ്. പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോള്‍ഡ് ഏണിങ്‌സ്. സംശുദ്ധമായ സ്വര്‍ണ്ണവും വെള്ളിയും മാത്രം ഉപയോഗപ്പെടുത്തിയുള്ള ഓരോ ഇടപാടും സുതാര്യവും ഊഹക്കച്ചവടങ്ങളില്‍ നിന്ന് മുക്തവുമാണ്.
ശരീഅ സര്‍ടിഫിക്കേഷന്‍ വലിയൊരു ബഹുമതിയായി കരുതുന്നുവെന്നും സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥതയെ പുനര്‍ നിര്‍വചിക്കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നിര്‍ണ്ണായകമായൊരു ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത് മാന്‍ (Bandar Alothman) ദുബൈയിൽ വാര്‍ത്താകുറിപ്പിൽ പറഞ്ഞു.
ഒ ഗോള്‍ഡിന്റെ സ്വര്‍ണ്ണം, വെള്ളി വ്യാപാരവും നിക്ഷേപ സംവിധാനങ്ങളും പൂര്‍ണ്ണമായും ശരീഅ മാനദണ്ഡങ്ങള്‍ (AAOIFI Shariah standards) അനുസരിച്ചുള്ളതാണ് എന്ന് സാക്ഷ്യപ്പെടുത്താന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അല്‍ ഹുദ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്‌സ് സി.ഇ.ഒ. മുഹമ്മദ് സുബൈര്‍ പറഞ്ഞു.



