
ദുബൈ: യുഎ.ഇയിലെ 64 സ്ഥാപനങ്ങൾ മാറ്റുരക്കുന്ന ബിജോയ്സ് ചാമ്പ്യൻസ് കപ്പ് ക്രിക്കറ്റ് മൽസരം ഈമാസം 12 ന് ആരംഭിക്കും. ഷാർജ ബിജോയ്സ് ക്രിക്കറ്റ് ക്ലബിൽ നടക്കുന്ന മൽസരത്തിൽ ഇർഫാർ പത്താൻ ഉൾപ്പെടെ 120 പ്രമുഖ ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിച്ചു. 50,000 ദിർഹമാണ് ചാമ്പ്യൻമാർക്കുള്ള സമ്മാനത്തുക.
ദുബൈ പോലീസ് ഉള്‍പ്പടെ 64 കോര്‍പറേറ്റ് ടീമുകളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക.രണ്ടാം സ്ഥാനക്കാര്‍ക്ക് 25 000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. ഹനാന്‍ ഷാ ഉള്‍പ്പെടുന്ന സംഗീത പരിപാടിയും മത്സരത്തോട് അനുബന്ധിച്ച് ഒറുക്കുന്നു. ദുബൈ ക്വീൻ എലിസബത്ത് ആഢംബര കപ്പലിൽ നടന്ന ചടങ്ങിൽ മൽസരത്തിന്റെ ട്രോഫിയും ജേഴ്സിയും അനാഛാദനം ചെയ്തു.



