സൗദി : സൗദിയിൽ ഇനി യാത്ര ചെയ്യുമ്പോൾ മീറ്റർ പ്രവർത്തിക്കുന്നല്ലെങ്കിൽ പണം നൽകേണ്ടതില്ല. ഇത്തരം യാത്രകൾ സൗജന്യമായിരിക്കും. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളിൽ ചുരുങ്ങിയത് പ്രായപൂർത്തിയായ ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണം.
യാത്രക്കാർ പുകവലിക്കുക,വണ്ടിയിലെ സ്റ്റിക്കറുകൾ നശിപ്പിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക മയക്കുമരുന്ന് ഉപയോഗിക്കുക,സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക് യാത്രയ്ക്കാവശ്യപ്പെടുക, തുടങ്ങിയ സാഹചര്യത്തിൽ ഡ്രൈവർക്ക് യാത്ര നിഷേധിക്കാനുള്ള അവകാശമുണ്ട്. യാത്രക്കാരന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട സാധനം തിരിച്ചു കൊടുക്കാൻ അല്ലാതെ യാത്രക്കാരനെയോ തിരിച്ചോ ഫോണിൽ ബന്ധപ്പെടരുത്.തുടങ്ങിയവ പാലിക്കേണ്ട പരിഷ്കരിച്ച നിയമാവലിയാണ്.നിയമങ്ങൾ തെറ്റിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ ഓർമ്മപ്പെടുത്തുന്നു