റിയാദ് :റിയാദിൽ അതീഖ ഈന്തപ്പഴ സീസൺ 4ന് തുടക്കമായി. പ്രാദേശിക ഈന്തപ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയും ലക്ഷമിട്ടാണ് മേളകൾ. റിയാദിലും ബുറൈദയിലുമയാണ് ഈന്തപ്പഴ വിപണികൾ സജീവമായിരിക്കുന്നത്. “നമ്മുടെ നാട്ടിൽ നിന്ന് “എന്നാ തലകെട്ടിലാണ് ഇത്തവണത്തെ വിപണന മേള 113 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും കാർഷിക ജിഡിപി യുടെ ഏകദേശം 12 ശതമാനം സംഭാവന ചെയ്യുന്നതുമായ രാജ്യത്തെ പ്രധാന കാർഷിക വിളയായ ഈന്തപ്പഴത്തിന്റെ മുൻനിര സ്ഥാനം എടുത്തുകാണിക്കുന്നതാണ് ഈ മേളകളുടെ അടിസ്ഥാനം.വിശാലമായതും ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാനും വാങ്ങുവാനും സാധിക്കുന്ന വിപണന കേന്ദ്രം ഫാസ്റ്റ് ഡെലിവറി സേവനം തുടങ്ങിയ ഓൺലൈൻ സ്റ്റോർ സംവിധാനം 16ലേറെ വരുന്ന ലേല കേന്ദ്രങ്ങൾ എന്നിവ അടങ്ങുന്നതാണ് മേള. ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് സീസണുകളുമായി സംയോജിക്കുന്ന ഈന്തപ്പഴമേള നാലുമാസത്തിലധികം നീണ്ടുനിൽക്കും. രാജ്യത്തെ ദൈർഘ്യമേറിയ ഈന്തപ്പഴ സീസൺ വിപണി കൂടി ആയിരിക്കും ഇത്.
സൗദിയിൽഈന്തപ്പഴവിളവെടുപ്പ്ഉത്സവങ്ങൾക്തുടക്കമായി



