ദുബൈ: നഗരത്തിൽ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പാർക്കിൻ’ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു.
ദുബൈയിലെ പൊതു പാർക്കിങ് നിയന്ത്രിക്കുന്ന കമ്പനിയായ ‘പാർക്കിൻ ദുബൈ ഹോൾഡിങ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.സഹകരണ കരാറനുസരിച്ച് വിവിധ സ്ഥലങ്ങളിലെ പാർക്കിങ്
നിയന്ത്രണം ‘പാർക്കിൻ’ ഏറ്റെടുക്കും. വിവിധ ഘട്ടങ്ങളായാണ് പുതിയ പാർക്കിങ് സ്ഥലങ്ങൾ സംവിധാനിക്കുക. ഏതെല്ലാം താമസ കേന്ദ്രങ്ങളിൽ പെയ്ഡ് പാർക്കിങ് സംവിധാനം ആരംഭിക്കുമെന്നത് സംബന്ധിച്ച് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
നഗരത്തിൽ പാർക്കിങിന് സ്ഥലങ്ങൾ കൂടുതലായി ആവശ്യമായ സാഹചര്യത്തിലാണ്
പുതിയ മേഖലകളിൽ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് ‘പാർക്കിൻ’ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈ ഹോൾഡിങുമായുള്ള സഹകരണം ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും സന്ദർശകരുടെയും താമസക്കാരുടെയും ദൈനംദിന യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈയിൽ 29,600 പുതിയ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നു.



