ഷാർജ:ഭാര്യയുടെ തട്ടിപ്പിനിരയായി ഷാർജയിൽ മലയാളി ബാങ്ക് മാനേജർ. നഷ്‌ടപ്പെട്ടത് ഒരു ലക്ഷം ദിർഹം. ഒരു ദിവസത്തെ അത്യാവശ്യത്തിന് വേണ്ടി ബാങ്ക് മാനേജരായ ഭർത്താവ് ഭാര്യക്ക് 1 ലക്ഷം ദിർഹം ആരെയും അറിയിക്കാതെ എടുത്തുകൊടുത്തു. എന്നാൽ തുക തിരിച്ചു നൽകാൻ ഭാര്യ തയ്യാറായില്ല. ഇതോടെ ഭർത്താവിൻ്റെ ജോലിയും പോയി നിയമക്കുരുക്കിലും പെട്ടു. സമാനരീതിയിൽ ഭാര്യ മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഭർത്താവ് പറയുന്നു. ഷാർജ പൊലീസിന്റെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെയും സഹകരണത്തോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ആരംഭിച്ച ‘റൈസ്’ എന്ന പുതിയ കുടുംബപ്രശ്‌ന പരിഹാര സംരംഭത്തിനെ ഭർത്താവ് സമീപിച്ചിരുന്നു.
ഭാര്യയുടെ തട്ടിപ്പിനിരയായി ഷാർജയിൽ മലയാളി ബാങ്ക് മാനേജർ



