റിപോസ്റ്റ്, ലൈവ് ലൊക്കേഷൻ, ഫ്രണ്ട്‌സ് ടാബ്. എന്നിങ്ങനെ തുടങ്ങി 3 ഫീച്ചറുകൾ ആണ് ഇൻസ്റ്റഗ്രം അവതരിപ്പിച്ചിരിക്കുന്നത്.
‘റീപോസ്റ്റ്’ ഫീച്ചര്‍
മറ്റുള്ളവരുടെ ഉള്ളടക്കം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഫോളോവേഴ്സുമായും സുഹൃത്തുക്കളുമായും എളുപ്പത്തില്‍ പങ്കിടാന്‍ അനുവദിക്കുന്ന തരത്തിലാണ് റീപോസ്റ്റ് ഫീച്ചര്‍. ‘റീപോസ്റ്റുകള്‍ നിങ്ങളുടെ സുഹൃത്തുക്കളുടെയും ഫോളോവേഴ്സിന്റെയും ഫീഡുകളിലേക്ക് ശുപാര്‍ശ ചെയ്യുംഅതിനാല്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ റീപോസ്റ്റുകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ കഴിയും,
ഇന്‍സ്റ്റഗ്രാം മാപ്പ്
ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ലൊക്കേഷന്‍ ഷെയറിങ് മാപ്പ് ഫീച്ചര്‍ സ്‌നാപ്ചാറ്റിന്റെ സ്‌നാപ്പ് മാപ്പിന് സമാനമാണ്. പക്ഷേ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളും കണ്ടന്റ് ക്രിയേറ്റേഴ്‌സും ഏത് സ്ഥലത്തുനിന്നാണ് കണ്ടന്റ് പങ്കിട്ടതെന്നോ പോസ്റ്റ് ചെയ്തതെന്നോ കണ്ടെത്താന്‍ സാധിക്കും.
‘ഫ്രണ്ട്‌സ്’ ടാബ്
ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ആഗോളതലത്തില്‍ ഒരു പുതിയ ഫ്രണ്ട്‌സ് ടാബ് ആരംഭിച്ചു. ഈ ഫീച്ചര്‍ ഇതിനകം യുഎസില്‍ ലഭ്യമാണ്. ഈ ടാബില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ ലൈക്ക് ചെയ്തതോ, കമന്റ് ചെയ്തതോ, റീപോസ്റ്റ് ചെയ്തതോ ആയ പബ്ലിക് റീലുകള്‍ കാണാന്‍ കഴിയും. സ്വകാര്യ ബ്രൗസിങ് ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഈ ടാബില്‍ അവരുടെ ഇടപെടലുകള്‍ കാണിക്കുന്നത് ഒഴിവാക്കാം.



