റിയാദ്: ഇന്റർനെറ്റ് ഇല്ലാതെയും നുസുക്ക് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനമൊരുക്കി സൗദി അറേബ്യ. ഹജ്ജ്, ഉംറ, മസ്ജിദുൽ ഹറം സന്ദർശനം തുടങ്ങിയവയ്ക്ക് ആവശ്യമായ അനുമതികളും സേവനങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് നുസുക്ക്. എസ്.ടി.സി, മൊബൈലി, സൈൻ എന്നീ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് ഈ പ്രവർത്തനം. പദ്ധതിയുമായി സഹകരിക്കുന്ന കമ്പനികളുടെ സിം കാർഡ് ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ തന്നെ നുസുക്കിന്റെ സേവനം ലഭ്യമാകും.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഹജ്ജ് ,ഉംറ അനുമതി നേടൽ, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, നുസുക്ക് മാപ്, എഐ ഉപയോഗിച്ച് സംശയങ്ങൾക്ക് ഉത്തരം, റിപ്പോർട്ടുകളും അന്വേഷണങ്ങളും സമർപ്പിക്കൽ തുടങ്ങിയവയാണ് നുസുക്ക് ആപ്പിന്റെ പ്രധാന സേവനങ്ങൾ. പുതിയ പദ്ധതി തീർഥാടകർക്ക് മികച്ച അനുഭവമായിരിക്കും
ഇന്റർനെറ്റ് ഇല്ലെങ്കിലും നുസുക്ക് ആപ്പ് ലഭിക്കും



