അബുദബി :യുഎഇയിൽ കനത്ത ചൂട് തുടരുമ്പോഴും അൽ ഐൻ, ഖോർ ഫക്കാൻ എന്നിവിടങ്ങളിൽ മഴയ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നു.
കുതിച്ചുയരുന്ന താപനിലയിൽ നിന്ന് ഒരു ആശ്വാസം തന്നെ ആണ് ഈ വേനൽ മഴ.
ഇന്ന് ഞായറാഴ്ച്ച കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമായ മഴയ്ക്ക് കാരണമാകും. തെക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽനിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.



