തിരുവനന്തപുരം: വാതിൽപ്പടി മദ്യവിൽപ്പനയ്ക്ക് സർക്കാരിനെ സമീപിച്ച് ബെവ്കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്.വിപണി പഠനം നടത്തിയ ശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു.ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് ഉറപ്പുവരുത്തുമെന്നും ബെവ്കോ വ്യക്തമാക്കിയിട്ടുണ്ട്. മദ്യം കൈപ്പറ്റുന്ന ആളുടെ ഐഡി നോക്കിയാകും ഡെലിവറി ചെയ്യുക. ഇതിനുമുന്നെയും ബെവ്കോ ശുപാർശ സർക്കാരിന് നൽകിയിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു.
ക്യൂ നിന്ന് കുഴയേണ്ട.കേരളത്തിൽ മദ്യവിൽപ്പന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ.



